അമ്പലപ്പുഴ: കടം നല്‍കിയ 150 രൂപ തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് സുഹൃത്തിനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച അന്യ സംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍.
/sathyam/media/post_attachments/yr04CbWxtVQarQvzvuzF.jpg)
ബീഹാര്‍ ചമ്പാരന്‍ ജില്ലയില്‍ ഖുര്‍ഷിദ് മിയാനെ (29)യാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കാക്കാഴത്ത് ഒരേ മുറിയില്‍ താമസിക്കുന്ന സുഹൃത്ത് ബീഹാര്‍ സ്വദേശി അജയകുമാര്‍ യാദവിന് ഖുര്‍ഷിദ് മിയാന്‍ നേരത്തെ 150 രൂപ കടം നല്‍കിയിരുന്നു.
നാട്ടിലേക്ക് പോകും മുമ്പായി ഈ തുക തിരികെ ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ പ്രതി അജയ കുമാര്‍ യാദവിനെ തടികൊണ്ട് തലയ്ക്കും കൈക്കും അടിച്ച് പരുക്കേല്‍പ്പിച്ച ശേഷം മുങ്ങുകയായിരുന്നു. പ്രതിയെ പിന്നീട് ആലപ്പുഴ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പിടികൂടി. ഇന്ന് കോടതിയില്‍ ഹാജരാക്കും.