രാജകുമാരി ചേരിയാറില്‍ നാലംഗ കുടുംബം താമസിച്ചിരുന്ന ഷെഡ് കത്തിനശിച്ചു; എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ  പുസ്തകങ്ങളും നശിച്ചു

author-image
neenu thodupuzha
New Update

രാജകുമാരി: ചേരിയാറില്‍ നാലംഗ കുടുംബം താമസിച്ചിരുന്ന ഷെഡ് കത്തിനശിച്ചു. കൂലിപ്പണിക്കാരായ െഭെരവന്‍, ഭാര്യ പെരിയതായി, മക്കളായ മണികണ്ഠന്‍, കാളീശ്വരി എന്നിവര്‍ താമസിച്ചിരുന്ന ഒറ്റമുറി കുടില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് പൂര്‍ണമായും കത്തിനശിച്ചത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം കത്തിയമര്‍ന്നു.

Advertisment

publive-image

ശാന്തന്‍പാറ ഗവ.െഹെസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കാളീശ്വരിയുടെ പുസ്തകങ്ങളും നഷ്ടപ്പെട്ടു. കുടുംബാംഗങ്ങളെല്ലാം സമീപത്തെ സുഹൃത്തിന്റെ വീട്ടില്‍ ടിവി കാണാന്‍ പോയപ്പോഴാണ് വീടിന് തീപിടിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണോ, അടുപ്പിലെ കനലില്‍ നിന്ന് തീ പകര്‍ന്നതാണോയെന്ന്  വ്യക്തതയില്ല. Pസ്വന്തമായി ഭൂമിയില്ലാത്ത ഇവര്‍ക്ക് വിദേശത്തുള്ള സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടു നല്‍കിയ 4 സെന്റ് ഭൂമിയില്‍ നിര്‍മിച്ച കുടിലാണ് കത്തിയമര്‍ന്നത്. നേരത്തെ ഇവര്‍ക്ക് ഫൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ വീട് നിര്‍മിക്കാനായില്ല.

ഇപ്പോള്‍ താമസിക്കുന്ന 4 സെന്റ് ഭൂമിയുടെ ഉടമസ്ഥന്‍ മൂന്നു മാസത്തിന് ശേഷം വിദേശത്ത് നിന്ന് വരുമ്പോള്‍ ഇവര്‍ക്ക് എഴുതിനല്‍കാമെന്ന് അറിയിച്ചിരുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അതിനുശേഷം ഇവിടെ വീട് നിര്‍മിക്കാന്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു  നിര്‍ധന കുടുംബം. തല്‍ക്കാലം ഒരു ബന്ധുവീട്ടില്‍ അഭയം തേടിയിരിക്കുകയാണിവര്‍.

Advertisment