ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍- മുളക്കുഴ അരീക്കര ഭാഗങ്ങളില്‍ വീടുകളിലെ പമ്പ് സെറ്റ് മോട്ടോറുകള്‍ മോഷണം ചെയ്ത മുളക്കുഴ അരീക്കര സ്വദേശിയായ അനീഷ്, വിനയന്‍ എന്നിവരെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നാളുകളായി മുളക്കുഴ ഭാഗങ്ങളിലെ ആള്‍ത്താമസമില്ലാത്ത വീടുകളിലെ മോട്ടറുകള്‍ മോഷണം പോകുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. ജൂണ്‍ 7ന് വൈകിട്ട് ആറിനു അരീക്കര മധുസൂദനന്‍ എന്നയാളുടെ കുടുംബ വീട്ടിലെ മോട്ടര്‍ മോഷണം പോയതിനെത്തുടര്‍ന്ന് പ്രതികളെ അന്വേഷിച്ചുവരവെയാണ് പ്രതികള്‍ പിടിയിലായത്.
/sathyam/media/post_attachments/ljAojCMzhX2kKeuyWoxI.jpg)
ആള്‍ത്താമസമില്ലാത്ത വീടുകളില്‍ പകല്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന രീതികളാണ് പ്രതികള്‍ക്കുള്ളത്. ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ വിപിന്‍ എ.സി യുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് എം.സി, സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് വി.എസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ എസ്, സിവില്‍ പോലീസ് ഓഫീസര്‍ അനീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി മാവേലിക്കര സബ്ബ് ജയിലില്‍ റിമാന്റ് ചെയ്തു. പ്രതികള്‍ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.