മുണ്ടക്കയം: കോടതിയില്‍ വിചാരണ നടന്നിരുന്ന കേസില്‍ സാക്ഷി പറഞ്ഞതിലുള്ള വിരോധമൂലം മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.
കോരൂത്തോട് സ്വാമി മഠത്തില്‍ വീട്ടില്‍ സനുമോന്‍ (34), കോരൂത്തോട് പുത്തന്‍പുരയില്‍ വീട്ടില്‍ അനില്‍ കുമാര്‍ (47) എന്നിവരെയാണു മുണ്ടക്കയം അറസ്റ്റു ചെയ്തത്.
/sathyam/media/post_attachments/sxm2mDldeoerIBkle4AR.jpg)
മധ്യവയസ്‌കന്‍ സനുമോനെതിരെ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടന്നിരുന്ന കേസില്‍ കോടതിയില്‍ ഹാജരായി സാക്ഷി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വിരോധമാണ് കാരണം.
മുണ്ടക്കയം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷൈന്‍ കുമാര്‍ എ, സി.പി.ഒമാരായ രഞ്ചിത്ത് എസ്. നായര്‍, ശരത്ത്, നുറുദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.