ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ വൈദ്യുതി വകുപ്പിലെ കരാര്‍ ജീവനക്കാരന്‍ ദളിത് യുവാവിനെ മര്‍ദ്ദിക്കുകയും ചെരുപ്പ് നക്കിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യം പുറത്തുവന്നു. രണ്ടു ദിവസം മുമ്പാണ് സംഭവം.
/sathyam/media/post_attachments/tRCywABXksKgyjyj1Mp0.jpg)
ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചതോടെ തേജ്‌വാലി സിങ് പട്ടേല്‍ എന്ന ജീവനക്കാരനെ പിരിച്ചു വിട്ടതായി അധികൃതര്‍ അറിയിച്ചു.
തരാര്‍ സംഭവിച്ച ഇലക്ട്രിക്കല്‍ വയറിങ് പരിശോധിക്കുന്നതിനിടെ പ്രകോപിതനായ പട്ടേല്‍ ദളിത് യുവാവിനെ മര്‍ദ്ദിക്കുന്നതും അധിക്ഷേപിക്കുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളോട് അതു പങ്കിടാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.