ലണ്ടൻ: ആശുപത്രിയില്‍ വച്ച് നേഴ്സുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ രോഗി മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സംഭവത്തിൽ നഴ്‌സിന് ജോലി നഷ്ടപ്പെട്ടു. യുകെയിലെ വെയില്‍സിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
/sathyam/media/post_attachments/VYg8yuE6IxL2Orygxo6M.jpg)
ഡയാലിസിസ് ചെയ്യാനെത്തിയിരുന്ന രോഗിയുമായി ഒരു വര്‍ഷമായി പെനലോപ്പ് വില്യംസ്(42) എന്ന നഴ്സ് പ്രണയത്തിലായിരുന്നു. ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് അര്‍ദ്ധനഗ്നനായി രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ രോഗി കുഴഞ്ഞുവീഴുകയായിരുന്നു. എന്നാല്‍, ഇയാൾ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും നേഴ്സ് ആംബുലൻസ് വിളിക്കാൻ തയ്യാറായില്ല. ഇവര്‍ സഹപ്രവര്‍ത്തകരെ വിളിച്ച് വിവരമറിയിച്ചെങ്കിലും അവര്‍ ആംബുലൻസ് വിളിക്കാൻ വില്യംസിനോട് പറഞ്ഞു. എന്നാൽ, ഏറെ വൈകിയിട്ടും ഇവര്‍ ആശുപത്രിയില്‍ വിവരമറിയിക്കാതായതോടെ രോഗി മരിക്കുകയായിരുന്നു. നേഴ്സിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.