മാവേലിക്കര: പോത്തുകളെ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചെറിയനാട് ചെറുവല്ലൂര്‍ ആലക്കോട് കോടംപറമ്പില്‍ കെ.ആര്‍. ദിനേശിനെ(39)യാണ് വെണ്‍മണി പോലീസ് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/0waq2InUgqDMaxQpI4VI.jpg)
കൊല്ലകടവ് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം പറമ്പില്‍ കെട്ടിയിരുന്ന 80,000 രൂപ വിലമതിക്കുന്ന രണ്ടു പോത്തുകളെ മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍.
കഴിഞ്ഞ ആറിന് രാത്രിയിലാണ് ഇയാളും മറ്റു രണ്ടു പേരും ചേര്‍ന്ന് പറമ്പില്‍ കെട്ടിയിരുന്ന പോത്തുകളെ കടത്തിക്കൊണ്ടുപോയത്. 48,000 രൂപയ്ക്ക് കായംകുളത്തെ ഇറച്ചിക്കച്ചവടക്കാര്‍ക്ക് ഇവയെ വിറ്റു. പണം മൂവരും വീതിച്ചെടുത്തു.
ഇതില്‍ 10,000 രൂപ പ്രതിയുടെ കൈയില്‍ നിന്നും പിടിച്ചെടുത്തു. പോത്തുകളെ കടത്തിക്കൊണ്ടു പോയ വാഹനം കണ്ടെത്താനും ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
എസ്.എച്ച്.ഒ: എ.നസീറിന്റെ നേതൃത്വത്തില്‍ എസ്.ഐ: ബി.ജെ.ആന്റണി, സി.പി.ഒമാരായ ഹരികുമാര്‍, അഖില്‍രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.