കംപ്രസറിന്റെ തകരാർ; കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ഒന്നരമണിക്കൂറോളം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു

author-image
neenu thodupuzha
New Update

കണ്ണൂർ: കംപ്രസറിന്റെ  തകരാറിനെത്തുടർന്ന് കാസർകോട് -തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ഒന്നരമണിക്കൂറോളം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു.  കാസർകോടുനിന്നു പുറപ്പെട്ട ട്രെയിൻ ഉച്ചകഴിഞ്ഞ് 3:25നാണ് കണ്ണൂരിലെത്തിയത്.

Advertisment

publive-image

ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വന്ദേ ഭാരത് കാസർകോടുനിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കണ്ണൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സാങ്കേതിക തകരാറുണ്ടായത്. യാത്രക്കാർ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഇറങ്ങിനിന്നു.

ഒന്നരമണിക്കൂറോളം നേരം ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ശേഷം 4:59ന് പിൻഭാഗത്തെ എൻജിൻ ഉപയോഗിച്ചു യാത്ര പുനരാരംഭിച്ചു. ആദ്യം വാതിലുകൾ തുറക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരും ബുദ്ധിമുട്ടി. 15 മിനിറ്റിനുശേഷമാണ് വാതിൽ തുറക്കാനായത്.

Advertisment