അന്തര്‍ സംസ്ഥാന മാല മോഷണസംഘം പിടിയിൽ

author-image
neenu thodupuzha
New Update

തലയോലപ്പറമ്പ്: അന്തര്‍ സംസ്ഥാന മാല മോഷണ സംഘം അറസ്റ്റില്‍. തിരുവനന്തപുരം ചെമ്പഴന്തി ശാലോം ഭവന്‍ വീട്ടില്‍ സിബിന്‍ (24), തൃപ്പൂണിത്തുറ ഏരൂര്‍ സൗത്ത് ഭാഗത്ത് കോച്ചേരില്‍ വീട്ടില്‍ സുജിത്ത് (40) എന്നിവരെയാണു തലയോലപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്.

Advertisment

വെട്ടിക്കാട്ടൂമുക്ക് സ്വദേശിനിയായ വീട്ടമ്മയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
ഇവര്‍ ഇരുവരും ചേര്‍ന്നു വിവിധ ജില്ലകളിലായി ഇത്തരത്തില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

publive-image

എറണാകുളം നെടുമ്പാശേരിയില്‍ വച്ചു വഴിയാത്രക്കാരിയായ യുവതിയുടെ സ്വര്‍ണം തട്ടിയെടുത്തത്തിനു ശേഷം ശേഷം അടുത്ത ദിവസം ഉദയംപേരൂരിലെത്തി വഴിയാത്രക്കാരിയുടെ മാലയും ഇതിനു ശേഷം തലയോലപ്പറമ്പ് വെട്ടിക്കാട്ടൂമുക്ക് സ്വദേശിനിയായ വീട്ടമ്മയുടെ മാലയും കൂടാതെ ആ ദിവസം തന്നെ ഏറ്റുമാനൂരിലും സമാനമായ രീതിയില്‍ ഇവര്‍ മോഷണം നടത്തിയിരുന്നു.

അന്വേഷണ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവില്‍ സുജിത്തിനെ ചെങ്ങന്നൂരില്‍ നിന്നും സിബിനെ കൊല്ലത്തു നിന്നും പിടികൂടുകയായിരുന്നു. സിബിനു കേരളത്തിലും തമിഴ്‌നാട്ടിലുമായി 6 കേസുകളും സുജിത്തിന് 10 കേസുകളും നിലവിലുണ്ട്.

വൈക്കം എ.എസ്.പി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, കോട്ടയം ഡിെവെ.എസ്പി അനീഷ് കെ.ജി, ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വര്‍ഗീസ്, തലയോലപ്പറമ്പ് സ്‌റ്റേഷന്‍ എസ്.എച്ച്.ഓ ബിജു കെ.ആര്‍, എസ്.ഐ ടി.ആര്‍ ദീപു എന്നിവരും അന്വേഷണ  സംഘത്തിലുണ്ടായിരുന്നു.

Advertisment