തൃശൂർ: നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ചു സർവീസ് നടത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ-കുറ്റിപ്പുറം റൂട്ടിലോടുന്ന 'മായാവി' ബസാണ് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസുടമയോട് ഹാജരാകാൻ പോലീസ് നിർദേശിച്ചു.
/sathyam/media/post_attachments/xnY8jZX65wePuXpzt1c4.jpg)
സ്റ്റിക്കറുകൾ നീക്കി രാവിലെ ബസ് തൃശൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ ബസ് ജീവനക്കാർക്ക് നിർദേശം നൽകുകയായിരുന്നു. എന്നാൽ, സ്റ്റിക്കർ പതിപ്പിച്ചതിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് ജീവനക്കാരുടെ പ്രതികരണം.
കഴിഞ്ഞയാഴ്ച ബസ് പണിക്കായി പെരുമ്പാവൂരിലെ വർക്ക്ഷോപ്പിൽ എത്തിച്ചിരുന്നു. അവിടെനിന്നാകാം സ്റ്റിക്കർ പതിച്ചതെന്നാണ് ജീവനക്കാരുടെ മൊഴി. പോലീസ് ഇതു പരിശോധിച്ചുവരികയാണ്.