കോട്ടയത്ത് രണ്ടിടങ്ങളിൽ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റില്‍

author-image
neenu thodupuzha
New Update

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ  കഞ്ചാവുമായി ബംഗാള്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ സെയ്ദുള്‍ മോണ്ടല്‍ (29) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തത്.

Advertisment

ഇന്നലെ വൈകിട്ട് അഞ്ചിന് ഈരാറ്റുപേട്ട പോലീസ് പട്രോളിങ് നടത്തുന്നതിനിടെ ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് എ വണ്‍ ലോഡ്ജിനു സമീപം വച്ച് ഇയാളെ സംശയാസ്പഥമായ രീതിയില്‍ കണ്ടതിനെത്തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ നിന്നും ഇയാളില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

publive-image

മണർകാട്  കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മണര്‍കാട് ചെറിയാന്‍ ആശ്രമം ഭാഗത്തു വെളിയില്‍ പടിഞ്ഞാറെതറ വീട്ടില്‍ സല്‍മാനുള്‍ പി.എ. ഫാരിസി(23)നെയാണു മണര്‍കാട് പോലീസ് അറസ്റ്റു ചെയ്തത്.

ഇന്നലെ സന്ധ്യയോടുകൂടി പട്രോളിങ് നടത്തുന്നതിനിടെ ചെറിയാന്‍ ആശ്രമം ഭാഗത്തുവച്ചു സംശയാസ്പഥമായ രീതിയില്‍ യുവാവിനെ കണ്ടതിനെത്തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 27 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.

Advertisment