New Update
നാദാപുരം: തൂണേരി കോടഞ്ചേരിയിൽ യുവതിയെ ഭർതൃവീടിന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളയം നിരവുമ്മൽ സ്വദേശിനി കോടഞ്ചേരി വടക്കയിൽ സുബിന്റെ ഭാര്യ അശ്വതി(25)യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Advertisment
ഇന്നു രാവിലെ അയൽവാസിയായ അധ്യാപകന്റെ വീടിനോട് ചേർന്ന കുളിമുറിയുടെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നാദാപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മകൻ: നൈനിക്.