New Update
മലപ്പുറം: വളാഞ്ചേരിയിൽ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. വലിയകുന്ന് ഇരിമ്പിളിയം നരസിംഹമൂർത്തി ക്ഷേത്രത്തിലും അതിനോട് അനുബന്ധിച്ചുള്ള അയപ്പക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.
Advertisment
ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശ്രീകോവിലിനുള്ളിലും മോഷണശ്രമം നടത്തിയിട്ടുണ്ട്. അയ്യപ്പക്ഷേത്രത്തിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും അവ മറച്ച നിലയിലായതിനാൽ മോഷ്ടാക്കളുടെ ദൃശ്യം ലഭ്യമല്ല.
ക്ഷേത്രങ്ങൾക്ക് മുന്നിലുള്ള ലൈറ്റുകൾ എടുത്തുമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകയറിയത്. സംഭവസ്ഥലത്തെത്തിയ വളാഞ്ചേരി പോലീസ് രണ്ടു ക്ഷേത്രങ്ങളിലും പരിശോധന നടത്തി. ക്ഷേത്ര കമ്മിറ്റിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.