New Update
ബീജിങ്: ചൈനയിലെ കിന്‍ഡര്‍ ഗാര്‍ട്ടനില്‍ കത്തികൊണ്ടുള്ള ആക്രമണത്തില്‍ മൂന്നു കുട്ടികളുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ലിയാന്‍ഡിയോങ്ങില്‍ രാവിലെ 7.40നാണ് ആക്രമണം നടന്നത്.
Advertisment
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ഥാപനത്തിലെ അധ്യാപകനും മറ്റു രണ്ടുപേര്‍ കുട്ടികളുടെ രക്ഷിതാക്കളുമാണെന്നാണ് വിവരം. അക്രമ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ വാഹനം അടുത്തിടെ അക്രമിയുടെ കുട്ടിയെ ഇടിച്ചിരുന്നതായി സംഭവത്തിന്റെ ദൃക്‌സാക്ഷി പറഞ്ഞു.