ലൈഫ് മിഷന്‍ അഴിമതി; അഞ്ച് മാസമായി ജയിലില്‍, ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

New Update

publive-image

Advertisment

ന്യൂഡൽഹി; ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കഴിഞ്ഞ അഞ്ച് മാസമായി ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ മാസം പന്ത്രണ്ടിന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഈ മാസം ഏഴാം തിയതി കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി പറഞ്ഞിരുന്നു.

അഴിമതിക്കേസില്‍ കഴിഞ്ഞ ഫെബ്രുവരി 14 നാണ് ശിവശങ്കര്‍ അറസ്റ്റിലായത്. ഇതിന് ശേഷം ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ കൊച്ചിയിലെ പ്രത്യേക ഇ ഡി കോടതിയിലും ഹൈക്കോടതിയിലും എത്തിയിരുന്നെങ്കിലും ഇവയെല്ലാം തളളിയിരുന്നു. ഇതിന് ശേഷമാണ് ശിവശങ്കര്‍ കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതിയില്‍ ജാമ്യ ഹര്‍ജിയുമായി എത്തിയത്. ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെങ്കില്‍ ഹൈക്കോടതിയെ സമീപ്പിക്കാന്‍ ആദ്യമെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ശിവശങ്കര്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. .

യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ശിവശങ്കറിനെതിരെയുളള ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.

Advertisment