മറയൂർ: പാളപെട്ടിയില്‍ വരയാട് ആക്രമണം തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടുപേരെ ആക്രമിച്ചു. പാളപ്പെട്ടി കുട്ടിക്ക് സമീപം ചന്ദനസംരക്ഷണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു പാളപ്പെട്ടി സ്വദേശിയായ വാച്ചര്‍ ശശി (25) യാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാവിലെ 9 നാണ് സംഭവം.
/sathyam/media/post_attachments/92BVfi7OPSX5ZCq43sSQ.jpg)
വനത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ വരയാടിനെ കണ്ടു നീങ്ങി മാറിയെങ്കിലും പിന്തുടര്‍ന്ന് വരുകയായിരുന്നു. ഓടിരക്ഷപ്പെട്ട് മരത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കൊമ്പുകൊണ്ട് കാലില്‍ കുത്തി. ഇതിനിടെ വീണ്ടും ഓടുമ്പോള്‍ പാറയില്‍ തട്ടിവീണു കാലിന് പരുക്കേറ്റു.
സമീപത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വാച്ചര്‍മാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പാളപ്പെട്ടി കുടിയിലെ ആദിവാസികളുമാണ് അഞ്ച് കിലോമീറ്റര്‍ വരെ ശശിയെ ചുമന്നെത്തിച്ച് വണ്ണാന്തറയില്‍നിന്നും വനം വകുപ്പ് ജീപ്പിലൂടെ മറയൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കിയത്.