New Update
കൊച്ചി: കൊച്ചിയിലെ റെസ്റ്റോറന്റിൽ യുവാക്കളുടെ പരസ്യ മദ്യപാനം. സംഭവം ചോദ്യം ചെയ്ത ഹോട്ടൽ ജീവനക്കാരെ യുവാക്കൾ മർദ്ദിച്ചെന്നും പരാതി.
Advertisment
ഇടപ്പള്ളി മരോട്ടിചോടിലുള്ള താൽ റസ്റ്റോറന്റിൽ ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയ ഒരു സംഘം യുവാക്കൾ ഹോട്ടലിനുള്ളിൽ ഇരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്നു.
ഹോട്ടൽ ജീവനക്കാരൻ ചോദ്യം ചെയ്തതോടെ ഇവർ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. ഇടപ്പള്ളി പോലീസ് സ്ഥലത്ത് എത്തി മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ, പിന്നീട് മറ്റൊരു സംഘം കൂടിയെത്തി ഹോട്ടൽ ജിവക്കാരുമായി വീണ്ടും പ്രശ്നമുണ്ടാക്കി ഭക്ഷണത്തിൽ മണ്ണ് വാരിയിടുകയുമായിരുന്നു.
സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൂടുതൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് ഇടപ്പള്ളി പോലീസ് അറിയിച്ചു.