കൽപ്പറ്റ: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റിൽ. പനമരം പുത്തൂര്‍വയല്‍ സ്വദേശി താഴംപറമ്പില്‍ ജി.എം. ജോണി (50)യെയാണ് വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് മേപ്പാടി പോലീസ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/DTqKMWeAFMTn1kAGeFs2.png)
മേപ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ കായിക അധ്യാപകനാണ് ഇയാൾ. അധ്യാപകനിൽ നിന്നും മോശം അനുഭവം നേരിട്ട വിദ്യാര്‍ഥികള്‍ ഇന്നലെ വൈകുന്നേരം മേപ്പാടി പോലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്‌പെക്ടറെ നേരിട്ട് കണ്ട് പരാതി പറയുകയായിരുന്നു.
ബുധനാഴ്ച തന്നെ ജോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോണി മുമ്പ് കോഴിക്കോട് ജില്ലയിലെ കസബ പോലീസ് സ്റ്റേഷനില്‍ പരിധിയില്‍ പോക്‌സോ കേസില്‍ പ്രതിയായിരുന്നു.
സ്‌കൂളിലെ മറ്റു കുട്ടികളുടെ മൊഴികള്‍ കൂടി എടുക്കുമെന്നും പരാതിയുണ്ടെങ്കില്‍ അതിനായി കുട്ടികളെ ബോധവത്കരിക്കുമെന്നും പോലീസ് അറിയിച്ചു.
കൂടുതല്‍ പരാതികളുണ്ടെങ്കില്‍ അവ പരിശോധിക്കാനായി സ്‌കൂളില്‍ കൗണ്‍സിലിങ് നടത്താനും പദ്ധതിയുള്ളതായും അന്വേഷണ സംഘം അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.