ചെന്നൈ: രാജ്യത്ത് ഇപ്പോഴും തുടരുന്ന തൊട്ടുകൂടായ്മയ്‌ക്കെതിരെ നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മഥുര ബെഞ്ച്. തമിഴ്‌നാട്ടിലെ മംഗലനാട് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രവേശാനുമതി നിഷേധിച്ചെന്ന ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.ടി. ആശയുടെ പരാമര്‍ശം.
/sathyam/media/post_attachments/zua5LCB29YA8oRU9z41n.jpg)
രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിടുന്നു. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ നമ്മളെ ലജ്ജിപ്പിച്ച് തല താഴ്ത്തുന്നുവെന്നും കോടതി പറഞ്ഞു.
ഏവര്‍ക്കും സ്വാതന്ത്ര്യവും തുല്യതയും ഉറപ്പ് നല്‍കുന്ന രാജ്യത്ത് സമൂഹത്തിലെ ഒരു വിഭാഗത്തിന് ദൈവാരാധന പോലും നിഷേധിക്കപ്പെടുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.