New Update
മറയൂര്‍: മറയൂരില്‍ എത്തിയ വിനോദസഞ്ചാരികളെ സൈഡ് കൊടുക്കാത്തതിന് ചൊല്ലി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
Advertisment
നാച്ചിവയല്‍ മൈക്കള്‍ഗിരി ആനക്കാല്‍പ്പെട്ടി ഗാന്ധിനഗര്‍ സ്വദേശികളായ പ്രമോദ്, (23) നിജന്തന്‍, കുമാര്‍, (23) ഹരികൃഷ്ണന്‍, (23) മനോ(23) (23)അരുണ്‍, (23) വിഷ്ണു (23) രാജ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകിട്ട് ഉദുമല്‍ പേട്ടയില്‍നിന്നും മറയൂരില്‍ എത്തിയ വിനോദസഞ്ചാരികള്‍ ടൗണില്‍ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ല.
ഇതിൽ പ്രകോപിതരായ യുവാക്കള്‍ വിനോദസഞ്ചാരികള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തി അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. പ്രതികളെ ദേവികളും കോടതിയില്‍ ഹാജരാക്കി.