ബൈക്ക് മോഷ്ടിച്ച  പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവ്

author-image
neenu thodupuzha
New Update

പത്തനംതിട്ട: മൂന്നു മാസം മുമ്പു നടന്ന ബൈക്ക് മോഷണക്കേസില്‍ പ്രതികളെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു അതിവേഗ കോടതി വിധി.

Advertisment

റോഡിലൂടെ പോകുമ്പോള്‍ വീട്ടുമുറ്റത്ത് ഇന്‍ഡിക്കേറ്റര്‍ ഇട്ടു വച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു കടന്ന കേസിലാണ് അതിവേഗം വിധി വന്നത്. കഴിഞ്ഞ മാര്‍ച്ച് 23 നാണ് സംഭവം.

publive-image

കേസ് എടുത്ത പിറ്റേന്ന് തന്നെ പിടിയിലായ ആലപ്പുഴ ബോട്ട് യാര്‍ഡില്‍ താമസിക്കുന്ന തിരുവനന്തപുരം മുല്ലശേരി കരകുളം സന്ധ്യ ഭവന്‍ അഖില്‍ എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ (22), പെരിങ്ങര ചാത്തങ്കരി പുതുപ്പറമ്പില്‍ ശരത് (22) എന്നിവരെയാണ് ജെ.എഫ്.എം.സി. കോടതി രണ്ട് ശിക്ഷിച്ചത്.

വെണ്ണിക്കുളത്തെ വീട്ടുമുറ്റത്തിരുന്ന ഇന്‍ഡിക്കേറ്റര്‍ അണയ്ക്കാതെ വച്ചിരുന്ന ബൈക്ക്  ഇരുവരും കൂടി തള്ളി റോഡിലാക്കി  കൊണ്ടു പോകുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ എസ്. നായര്‍ ഹാജരായി.

Advertisment