പ്രാഗ്: പ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ചൊവ്വാഴ്ച പാരിസിലായിരുന്നു അന്ത്യം. ഇന്നാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
പാരിസിലെ വീട്ടിൽ വച്ചായിരുന്നു മരണം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ചെക് പബ്ലിക് ബ്രോഡ്കാസ്റ്റ് ടെലിവിഷനാണ് മരണവിവരം പുറത്തുവിട്ടത്.
/sathyam/media/post_attachments/2bth802oFqL03yUnnyLU.jpg)
1984 -ൽ പ്രസിദ്ധീകരിച്ച പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലുള്ള "ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്" എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്. ദ് ബുക്ക് ഒഫ് ലാഫ്റ്റർ അൻഡ് ഫൊർഗെറ്റിങ്, ദ് ജൊക്ക്, ഇമ്മോർട്ടാലിറ്റി, ഫെസ്റ്റിവൽ ഒഫ് ഇൻസിഗ്നിഫിക്കൻസ് എന്നിവയായിരുന്നു മിലൻ കുന്ദേരയുടെ പ്രധാന കൃതികൾ. ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ് ആണ് അദ്ദേഹത്തിന്റെ അവസാന നോവൽ.
/sathyam/media/post_attachments/kj9jqE6DgOxett3cltlN.jpg)
ചെക്കോസ്ലാവാക്യയിൽ ജനിച്ച കുന്ദേരയ്ക്ക് പൗരത്വം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഫ്രാൻസിലായിരുന്നു ജീവിച്ചത്. 1929 ഏപ്രിൽ ഒന്നിന് ചെക്ക് നഗരമായ ബ്രണോയിലായിരുന്നു മിലൻ കുന്ദേരയുടെ ജനനം. സർക്കാരിനെതിരെയും ഭരണകൂടത്തിനെതിരെയും എഴുത്തിലൂടെ ശക്തമായി വിമർശിച്ചതിന് 1879ൽ സർക്കാർ അദ്ദേഹത്തിന് പൗരത്വം നിഷേധിച്ചു. അദ്ദേഹത്തിൻ്റെ ബുക്കുകളും രാജ്യത്ത് നിരോധിച്ചു.
/sathyam/media/post_attachments/6ttTZ61wxFE0fj1c6JNr.jpg)
1975ൽ കുന്ദേര ഫ്രാൻസിൽ അഭയം തേടി. 1982ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തിന് പൗരത്വം നൽകി. 1948ൽ കുന്ദേര ചെക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായെങ്കിലും 1950ൽ പാർട്ടി പുറത്താക്കി. 2019ൽ ചെക്ക് സർക്കാർ അദ്ദേഹത്തിന് വീണ്ടും പൗരത്വം നൽകുകയായിരുന്നു.