neenu thodupuzha
Updated On
New Update
കൊല്ലം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ നൽകി പെൺകുട്ടി. പത്തനാപുരം സ്വദേശിയായ പെൺകുട്ടിയാണ് പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകിയത്. പത്തനാപുരം, പുനലൂർ സ്വദേശികളായ യുവാക്കളെ വിവാഹം കഴിക്കണമെന്നാണ് യുവതിയുടെ അപേക്ഷ.
Advertisment
സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് അപേക്ഷ നൽകിയത്. പത്തനാപുരം സ്വദേശിയെ വിവാഹം കഴിക്കണമെന്നായിരുന്നു ആവശ്യം. ഇതിനു ശേഷം പുനലൂർ സ്വദേശിയായ മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പുനലൂർ സബ് രജിസ്ട്രാർ ഓഫീസിലും അപേക്ഷ നൽകി.
പെൺകുട്ടിയുടെ അപേക്ഷകൾ ലഭിച്ചതോടെ സബ് രജിസ്ട്രാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. പെൺകുട്ടിയെയും യുവാക്കളെയും വിളിച്ചുവരുത്തി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.