കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. ഇടുക്കി അടിമാലി മന്നാംകണ്ടം കീഴൂട്ട് വീട്ടില്‍ വിഷ്ണു(23)വിനെയാണ് ഏലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/buKBb3QL5xWZWiD980Ii.jpg)
കുട്ടിയുടെ മാതാപിതാക്കള്‍ ഏലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോക്‌സോ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഏലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. ബാലന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വഴിയിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ വഴി ചോദിക്കാനെന്ന വ്യാജേന ഓടിച്ചുവന്ന സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിക്കുന്നതിനിടയില്‍ അപമര്യാദയായി പെരുമാറിയശേഷം വാഹനം അതിവേഗതയില്‍ ഓടിച്ചു പോകുകയായിരുന്നു. സി.സി.ടിവി പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ അമല്‍, ഷെജില്‍കുമാര്‍, സി.പി.ഒമാരായ ജിജോ, ദയാല്‍, ഷിറാബ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.