സ്വകാര്യബസും കാറും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാരന് ഗുരുതര പരുക്ക്

author-image
neenu thodupuzha
New Update

മ്രാല: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍യാത്രക്കാരന് ഗുരുതര പരുക്കേറ്റു. മ്രാല സ്വദേശി പാറത്തലക്കല്‍ ബാബു മാത്യുവിനാണ് അപകടത്തില്‍ പരുക്കേറ്റത്.

Advertisment

ഇന്നലെ രാവിലെ 9.30ന് തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയിലെ മ്രാല കവലയിലാണ് അപകടം. പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പെട്ടെന്ന് റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ മുട്ടം ഭാഗത്തുനിന്ന് തൊടുപുഴ ദിശയിലേക്ക് വന്ന ബസ് കാറില്‍ ഇടിക്കുകയായിരുന്നു.

publive-image

കാര്‍ ബസിന്റെ ബോഡിയില്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിര്‍വശത്തുള്ള സ്വകാര്യ വ്യക്തിയുടെ മതിലിലും

വൈദ്യുതിത്തൂണിലും ഇടിച്ചാണ് നിന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ മറ്റൊരു വാഹനത്തില്‍ കയര്‍ കെട്ടി വലിച്ച് ഏറെ ശ്രമത്തിന് ശേഷമാണ് കാറില്‍ കുരുങ്ങിയ ബാബുവിനെ പുറത്തെത്തിച്ചത്.

സാരമായി പരുക്കേറ്റ ബാബുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.publive-image സ്ഥലത്തെത്തിയ തൊടുപുഴ അഗ്‌നിശമന സേന, മുട്ടം പോലീസ് നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ബസില്‍നിന്ന് അടര്‍ത്തി മാറ്റിയത്.

അപകടത്തെത്തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍ പാതയോരത്തുള്ള വൈദ്യുതി പോസ്റ്റ് വട്ടം ഒടിഞ്ഞെങ്കിലും വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തൊടുപുഴയില്‍നിന്നും കെ.എസ്.ഇ.ബി. ജീവനക്കാര്‍ എത്തി ഉച്ചയോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

Advertisment