മദ്യപാനം ലൈംഗികതയ്ക്ക് കൂടുതൽ ഉത്തേജനം നൽകുമെന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷേ ഇത് ശരിക്കും ലൈംഗിക ജീവിതത്തെ സ്വാധീനിക്കുമോ? എന്നാൽ ഈ സങ്കൽപ്പം വെറും വിഡ്ഡിത്തമാണ്. മദ്യംശരീരത്തിന് ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ എപ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. അപ്പോൾ ഇതെങ്ങനെ ശരിയാകുമെന്ന ആശയക്കുഴപ്പമുണ്ടല്ലേ... ലൈംഗികതയിൽ മദ്യത്തിന്റെ സ്വാധീനം എങ്ങനെയൊക്കെയെന്നറിയാം...
സ്ത്രീകളിൽ
മദ്യത്തിന്റെ അമിതമായ ഉപഭോഗം സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ വർദ്ധിക്കുന്നതിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, ഇത് ലൈംഗിക താൽപര്യം വർദ്ധിപ്പിക്കും. എന്നിരുന്നാലും, ഹോർമോൺസ് ആന്റ് ബിഹേവിയർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് മദ്യം സ്ത്രീകളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ശരീരത്തിന്റെ പ്രതികരണം കുറയ്ക്കുമെന്നുമാണ്.
ലഹരി ചില സ്ത്രീകളിൽ രതിമൂർച്ഛയെ വൈകിപ്പിക്കും. ചിലരിൽ രതിമൂർച്ഛ ഉണ്ടാകാതിരിക്കാനും ഇത് കാരണമാകും. സ്ത്രീകളിൽ മദ്യപാനം ലൈംഗികതയെ ദീർഘകാലാടിസ്ഥാനത്തിൽ പ്രതികൂലമായി ബാധിക്കുമെന്നു തന്നെയാണ് പഠനങ്ങൾ.
അടിസ്ഥാനപരമായി, ഒരു സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക വ്യത്യാസങ്ങൾ കാരണം മദ്യം അവരിൽ വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. സ്ത്രീ ശരീരങ്ങളിൽ സാധാരണയായി വെള്ളവും മദ്യവും തകർക്കുന്ന എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിന്റെ ഉയർന്ന അനുപാതമാണ് ഇവയ്ക്കുള്ളത്. മദ്യപാനം ലൈംഗികതയെ പ്രതികൂലമായി കൂടുതലായും ബാധിക്കുന്നത് സ്ത്രീകളെയാണ്.
പുരുഷന്മാരിൽ
അമിതമായ മദ്യപാനം മൂലം പുരുഷൻമാരിൽ ഉദ്ധാരണക്കുറവുണ്ടാകും. മദ്യത്തെ ആശ്രയിക്കുന്ന പുരുഷന്മാർക്ക് 60-70 ശതമാനം വരെ ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സ്ഖലനം സംഭവിക്കാൻ കൂടുതൽ സമയം, കാലക്രമേണ ലൈംഗികാഭിലാഷം നഷ്ടപ്പെടുക തുടങ്ങിയവ ഉൾപ്പടെയുള്ള മറ്റ് ലൈംഗിക പ്രശ്നങ്ങളും പുരുഷൻമാരിൽ മദ്യപാനത്തിലൂടെയുണ്ടാകും.
ലൈംഗികത ഉൾപ്പെടെ എല്ലാ രീതിയിലുമുള്ള ആരോഗ്യ പ്രശ്നനങ്ങൾ ഒഴിവാക്കാർ കഴിയുന്നത്ര മദ്യം ഒഴിവാക്കുക. നിർത്താൻ കഴിയുന്നില്ലെങ്കിൽ സ്വയം ഒരു ഡ്രിങ്ക് പരിധി നിശ്ചയിച്ച് അതിൽ ഉറച്ചുനിൽക്കുക. വ്യക്തിപരവും തൊഴിൽപരവുമായ പിന്തുണ തേടുക. മദ്യാസക്തിയിൽനിന്ന് പുറത്തുകടക്കാൻ ഉറ്റ സുഹൃത്തിന് നിങ്ങളെ സഹായിക്കാനാകും. ദിവസവും ഒരു നിശ്ചിത സമയത്ത് മദ്യപിക്കുന്നത് പതിവാണെങ്കിൽ, ഒരു മാറ്റം സൃഷ്ടിക്കാൻ ആ സമയത്ത് ബോധപൂർവ്വം മറ്റെന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുക. മദ്യപാനം കടുത്ത നിർജ്ജലീകരണത്തിന് ഇടയാക്കും. അതു ഹൃദയാഘാതം പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ മദ്യപിക്കുന്ന അവസരങ്ങളിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.