അടിമാലി: ഹോംനഴ്‌സിനെ ജോലിക്കായി വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. രാജാക്കാട് ദേശീയം സ്വദേശി വഞ്ചിത്താഴത്ത് വീട്ടില്‍ സനല്‍ (54) ആണ് അറസ്റ്റിലായത്.
/sathyam/media/post_attachments/SI4s3063q4HzJj5lACoF.jpeg)
തൃശൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. വീട്ടില്‍ അമ്മയെ നോക്കാന്‍ ഹോംനഴ്‌സിനെ ആവശ്യമുണ്ട് എന്നറിയിച്ചാണ് തന്നെ വിളിച്ചു വരുത്തിയതെന്ന് പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രിയോടെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.