നിർബന്ധിച്ച് മദ്യം നൽകി സുഹൃത്തുമായി ഭാര്യയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; ഭർത്താവും സുഹൃത്തും സുഹൃത്തിന്റെ ഭാര്യ എന്നിവർ ഉൾപ്പെടെ ഒൻപതു പേർ കസ്റ്റഡിയിൽ, ഭർതൃമാതാവിനെതിരെയും പരാതി

author-image
neenu thodupuzha
New Update

ന്യൂഡൽഹി: നിർബന്ധിച്ച് മദ്യം നൽകി  സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാന്‍ നിർബന്ധിച്ച  ഭർത്താവിനെതിരെ  പരാതിയുമായി യുവതി. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭർത്താവ് അയാളുടെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ എന്നിവർ ഉൾപ്പെടെ ഒൻപതു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

ജൂൺ 23 നാണ് ഭർത്താവിനെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയത്. കഴി‍ഞ്ഞ വർഷം ഏപ്രിൽ 18നാണ് യുവതിയെ ഭർത്താവ്  സെക്ടർ 75ലെ ഒരു വീട്ടിൽ പാർട്ടിക്കായി  കൊണ്ടുപോയത്.

publive-image

അവിടെ ഭർത്താവിന്റെ സുഹൃത്തും അയാളുടെ ഭാര്യയുമുണ്ടായിരുന്നു. മദ്യപിക്കാനും സുഹൃത്തിനൊപ്പം കിടക്ക പങ്കിടാനും ഭർത്താവ് അവിടെവച്ച് നിർബന്ധിച്ചു. യുവതി സമ്മതിച്ചാൽ സുഹൃത്തിന്റെ ഭാര്യ യുവതിയുടെ  ഭർത്താവിനൊപ്പവും ലൈംഗികബന്ധത്തിന് സമ്മതിക്കുമെന്ന് ഭർത്താവ് പറഞ്ഞതായി ഇവർ പരാതിപ്പെട്ടു. ഇതിന് വിസ്സമ്മതിച്ചപ്പോൾ തന്നെ ഒഴിവാക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ യുവതി മുറാദാബാദിൽനിന്നുള്ള യുവാവിനെ വിവാഹം ചെയ്ത് നോയിഡ സെക്ടർ 137ലാണ് താമസം. യുവാവിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ട്. വിവാഹത്തിനു പിന്നാലെ ഭർത്താവിന്റെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും തനിക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും യുവതി പറഞ്ഞു.

താൻ എപ്പോൾ ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നു പോലും തീരുമാനിക്കുന്നതു ഭർതൃമാതാവാണെന്നും യുവതി ആരോപിച്ചു.

Advertisment