New Update
തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. അയിരൂർ കളത്തറ എംഎസ് വില്ലയിൽ ലീനാമണി(56)യാണ് കൊല്ലപ്പെട്ടത്. ഗുരുതരാവസ്ഥയിൽ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവ ശേഷം പ്രതികൾ ഓടിരക്ഷപ്പെട്ടു.
Advertisment
ലീനാമണി കല്യാണത്തിനു പോകാൻ തയ്യാറെടുക്കുമ്പോഴാണ് മൂന്നുപേർ ചേർന്ന് ആക്രമിച്ചത്. കുടുംബവഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 10നാണ് സംഭവം. കഴിഞ്ഞദിവസം ലീനാമണിക്ക് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവുമായി പോലീസ് വീട്ടിലെത്തിയിരുന്നു. ഇതാണ് അക്രമത്തിന് കാരണമായത്.
ലീനാമണിയുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പ് മരിച്ചിരുന്നു. ഇതിനുശേഷം ഭർത്താവിൻ്റെ സഹോദരങ്ങളുമായി വസ്തുത്തർക്കവുമുണ്ടായിരുന്നു.