Advertisment

ഉമ്മന്‍ചാണ്ടി നേരിട്ട് ചെന്ന് ആന്റണിയെ വിളിച്ചു കൊണ്ടുവന്നു, രണ്ടുപേരും ചായക്കടയില്‍ കയറി ചായ കുടിച്ചു, നല്ല വിശപ്പായതിനാല്‍ കാര്യമായി എന്തെങ്കിലും വേണമെന്ന് ആന്റണി പറഞ്ഞു, ഇതു കേട്ട് ഉമ്മന്‍ചാണ്ടി ഞെട്ടി, വേണ്ടതെല്ലാം കൊടുക്കാന്‍ പറഞ്ഞ് അവിടെയിരുന്ന പത്രം ആന്റണിക്ക് കൊടുത്തിട്ട് പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി പാര്‍ട്ടി ഓഫീസിലേക്കു ഓടിപ്പോയി, എ.കെ. ആന്റണിയെ അവിടെ പണയം വച്ചിട്ടാണ് ഉമ്മന്‍ചാണ്ടി പോയത്; ഇന്നസെന്റ് അന്നു പറഞ്ഞത്

author-image
neenu thodupuzha
New Update

ഉമ്മന്‍ചാണ്ടിയുടെ ബുക്കില്‍ അദ്ദേഹത്തിന് ആന്റണിക്കൊണിക്കൊപ്പമുണ്ടായിരുന്ന ഒരു അനുഭവത്തെക്കുറിച്ചും ഈ കാര്യം ഉമ്മന്‍ചാണ്ടിയുടെ പുസ്തകം പ്രകാശനം ചെയ്ത സമയത്ത് താന്‍ പറഞ്ഞിരുന്നെന്നും ഒരിക്കൽ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്നസെന്റ്  തുറന്നു പറഞ്ഞിരുന്നു.

Advertisment

publive-image

''ഉമ്മന്‍ചാണ്ടിയുടെ ബുക്കിന്റെ പ്രകാശനത്തിന് അദ്ദേഹം എന്നെ നേരിട്ടാണ് വിളിച്ചത്. തിരുവനന്തപുരത്താണ് പ്രകാശനം. ഉമ്മന്‍ചാണ്ടിയോട് അടുപ്പമുണ്ടെങ്കിലും എന്നാലും എന്നെ പോലെ ഒരാളെ വിളിക്കണോ, ഏതെങ്കിലും സാഹിത്യകാരന്മാരെ വിളിച്ചാല്‍ പോരെയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഞാന്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. കാരണം അതില്‍ കുറച്ച് ഹാസ്യമൊക്കെയുണ്ടെന്ന് പറഞ്ഞു. ആ പുസ്തകം എനിക്ക് അയച്ചു തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അതിലുള്ള എന്തെങ്കിലും കാര്യം അവിടെവച്ച് പറയണം. അല്ലെങ്കില്‍ നമ്മളെക്കൊണ്ടു വന്നതില്‍ കാര്യമില്ലല്ലോ. ആ ബുക്ക് വായിച്ചപ്പോള്‍ കാര്യങ്ങളൊക്കെ എനിക്ക് മനസിലായി. അതിലെ ഒരു സംഭവമാണിത്.

" ഉമ്മന്‍ചാണ്ടി രാഷ്ട്രീയത്തിലേക്ക് വരുന്നതിന്റെ തുടക്ക കാലത്ത് എ.കെ. ആന്റണി എവിടെന്നോ വരികയാണ്. ഉമ്മന്‍ചാണ്ടി നേരിട്ട് ചെന്ന് ആന്റണിയെ വിളിച്ചു കൊണ്ടുവന്നു. രണ്ടുപേരും റെയില്‍വേ സ്‌റ്റേഷന്റെ അടുത്തുള്ള ചായക്കടയില്‍ കയറി ചായ കുടിച്ചു.

publive-image

നല്ല വിശപ്പായതിനാല്‍ കാര്യമായി എന്തെങ്കിലും വേണമെന്ന് ആന്റണി പറഞ്ഞു. ഇതു കേട്ട് ഉമ്മന്‍ചാണ്ടി ഞെട്ടി. അദ്ദേഹത്തിന്റെ കൈയിലുള്ളത് കാപ്പിക്ക് മാത്രമുള്ള കാശാണ്. വേണ്ടതെല്ലാം കൊടുക്കാന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. അവിടെയിരുന്ന പത്രം ആന്റണിക്ക് കൊടുത്തിട്ട് പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി അവിടെനിന്ന് പാര്‍ട്ടി ഓഫീസിലേക്കു പൈസയെടുക്കാന്‍ ഓടിപ്പോയി. എ.കെ. ആന്റണിയെ അവിടെ പണയം വച്ചിട്ടാണ് ഉമ്മന്‍ചാണ്ടി പോയത്. എ.കെ. ആന്റണിയുടെ കൈയിലും കാശില്ലായിരുന്നു.

ഉമ്മന്‍ചാണ്ടി പാര്‍ട്ടിക്കാരുടെ കൈയില്‍നിന്നും കാശ് വാങ്ങിവന്ന് ആന്റണിയെ പണയത്തില്‍നിന്നും എടുത്തു. ഇതു ആ ബുക്കിലുണ്ട്. വളരെ മാന്യമായാണ് ഉമ്മന്‍ചാണ്ടി എഴുതിയിരിക്കുന്നത്. ചിലര്‍ അത്തരം കാര്യങ്ങളൊന്നും എഴുതില്ല. ആ സംഭവം അന്നത്തെ പ്രകാശന പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞു'' - ഇന്നസെന്റ് പറഞ്ഞു.

Advertisment