ഹലോ മുത്തച്ഛാ..എനിക്ക് അഞ്ചു വയസ്സാണ് ; കൊറോണ കാരനം എനിക്ക് വീട്ടില്‍ കഴിഞ്ഞെ പറ്റൂ ; മുത്തച്ഛന്‍ ഒകെയാണോ...? ; ഐസൊലേഷനില്‍ കഴിയുന്ന 93കാരന് അഞ്ചുവയസ്സുകാരിയുടെ കത്ത് ; കത്തിന് മുത്തച്ഛന്‍ നല്‍കിയ മറുപടി ഇങ്ങനെ..

New Update

കൊവിഡ് 19നെ പ്രതിരോധിവുമായി ബന്ധപ്പെട്ട് മിക്ക രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രായമേറിയവരിലും ഒറ്റപ്പെടല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കരുതലും സ്‌നേഹവും പരിചരണവുമൊക്കെയാണ് ഈ സമയത്ത് വേണ്ടത്. ഇവിടെയിതാ തൊണ്ണൂറ്റിമൂന്നുകാരനായ തന്റെ അയല്‍ക്കാരന്‍ അപ്പൂപ്പന് അഞ്ചുവയസ്സുകാരി കരുതലോടെ അയച്ച കത്താണ് വൈറലാകുന്നത്.

Advertisment

publive-image

മുത്തച്ഛന് കുഞ്ഞ് അയല്‍ക്കാരിയുടെ സ്‌നേഹാന്വേഷണ കത്ത് എന്ന പേരില്‍ ഒരു ട്വിറ്റര്‍ ഉപയോക്താവാണ് കത്ത് പോസ്റ്റ് ചെയ്തത്. കിരാ എന്ന പെണ്‍കുട്ടി അയച്ച കത്തും അതിന് മുത്തച്ഛനായ റോണ്‍ അയച്ച മറുപടിയും പോസ്റ്റിലുണ്ട്.

'' എന്റെ തൊണ്ണൂറ്റിമൂന്നുകാരനായ മുത്തച്ഛന്‍ ഐസൊലേഷനില്‍ കഴിയുകയാണ്. അദ്ദേഹത്തിന് അഞ്ചുവയസ്സുള്ള അയല്‍ക്കാരിയില്‍ നിന്ന് ഏറ്റവും മനോഹരമായ കത്ത് ലഭിച്ചിരിക്കുകയാണ്. അദ്ദേഹം അതിനു മറുപടിയും നല്‍കി.''- എന്ന് പറഞ്ഞാണ് കത്തുകള്‍ കുറിപ്പ്.

'' ഹലോ എന്റെ പേര് കിരാ എന്നാണ്, എനിക്ക് അഞ്ചു വയസ്സാണ്. കൊറോണ വൈറസ് കാരണം എനിക്ക് വീടിനുള്ളില്‍ കഴിഞ്ഞേ പറ്റൂ. നിങ്ങള്‍ ഒകെയാണോ എന്ന് എനിക്കറിയണമെന്നുണ്ട്. നിങ്ങള്‍ തനിച്ചല്ലെന്ന് ഓര്‍മപ്പെടുത്താനാണ് ഈ കത്ത്. കഴിയുമെങ്കില്‍ മറുപടി അയക്കൂ. ''- എന്നായിരുന്നു പെണ്‍കുട്ടി മുത്തച്ഛന് അയച്ച കത്ത്.

ഇതിന് അദ്ദേഹം മറുപടി കത്തും നല്‍കി. തന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ച് കത്തയച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഐസൊലേഷനില്‍ കഴിയുമ്പോള്‍ ലഭിക്കുന്ന ഈ കരുതലിന് നന്ദിയുണ്ടെന്നും മുത്തച്ഛന്‍ എഴുതി.

വൈറസിന്‍റെ പിടിയില്‍ നിന്ന് എല്ലാവര്‍ക്കും പുറത്തുകടക്കാന്‍ വൈകാതെ കഴിയട്ടെയെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. കത്തിനൊപ്പം തനിക്ക് സമ്മാനിച്ച മഴവില്ലിന്റെ ചിത്രം ജനലില്‍ പതിക്കുമെന്നും രണ്ടുപേര്‍ക്കും ഉടന്‍ ഐസൊലേഷനില്‍ നിന്ന് മുക്തരാകാന്‍ കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

corona ward isolation ward
Advertisment