നെറികേടിന്റെ എല്ലാ സീമകളും ലംഘിച്ചു. വോട്ടർ ഐ .ഡി യിൽ നായയുടെ ഫോട്ടോ !

New Update

publive-image

നെറികേടിന്റെ എല്ലാ സീമകളും ഇവിടെ ലംഘിക്കപ്പെട്ടു. മനുഷ്യനെ നികൃഷ്ടജീവിയായി കാണുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥർ മനപ്പൂർവ്വം കാട്ടിക്കൂട്ടിയ പേക്കൂത്തായിമാത്രമേ ഇത് കാണാൻ കഴിയുകയുള്ളു.

Advertisment

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള രാംനഗർ നിവാസി സുനിൽ കർമാർക്കർക്ക് (64) ലഭിച്ച വോട്ടർ ഐ.ഡി യിലാണ് അദ്ദേഹത്തിൻറെ ഫോട്ടോയുടെ സ്ഥാനത്ത് ഒരു നായയുടെ ചിത്രം നൽകിയിരിക്കുന്നത്.

വോട്ടർ തിരിച്ചറിയൽ കാർഡിൽ ചില തിരുത്തലുകൾ വേണ്ടതിനാൽ അതിനുള്ള അപേക്ഷ കഴിഞ്ഞമാ സമാണ് നൽകിയിരുന്നത്. ഇന്നലെ അതിൻപ്രകാരം ലഭിച്ച പുതിയ ഐ.ഡി യിലാണ് നായയുടെ ചിത്രമുള്ളത് .

ഇത് തന്നെ മനപ്പൂർവ്വം അവഹേളിക്കാൻ ഉദ്യോഗസ്ഥർ ചെയ്തതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ താൻ കോടതിയിൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്നും സുനിൽ കർമാർക്കർ പറഞ്ഞു.

എന്നാൽ ഇതേപ്പറ്റി കൂടുതലൊന്നും അറിയില്ലെന്നും അദ്ദേഹത്തിന് ഉടൻതന്നെ തെറ്റു തിരുത്തി പുതിയ കാർഡ് നൽകുന്നതാണെന്നും ഇലക്ഷൻ അധികാരി രാജർഷി ചക്രവർത്തി അറിയിച്ചു.

kanappurangal
Advertisment