ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നു. ഓഹരി ഏറ്റെടുക്കുന്നത് അബുദാബി രാജകുടുംബവുമായി ബന്ധമുള്ള കമ്പനി. വില്‍പന ഏകദേശം 7646 കോടി രൂപയ്ക്ക്

New Update

publive-image

ദുബായ്: ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനം ഓഹരികള്‍ മുബാദല്ല കമ്പനി ഏറ്റെടുക്കും. 1 ബില്ല്യണ്‍ ഡോളറിനാണ് ( ഏതാണ്ട് 7646 കോടി രൂപ ) ഇത്രയും ഓഹരി ഏറ്റെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബി രാജകുടുംബവുമായി ബന്ധമുള്ളതാണ് ഈ കമ്പനി.

Advertisment

ഷെയ്ഖ് തഹ്നൂന്‍ ബിന്‍ സയിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് ഇടപാട് നടത്തുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. റോയല്‍ ഗ്രൂപ്പ്, ഫസ്റ്റ് അബുദാബി ബാങ്ക് എന്നിവയുടെ ചെയര്‍മാനാണ് ഷെയ്ഖ് തഹ്നൂന്‍ .

എന്നാല്‍ ഓഹരി ഏറ്റെടുക്കലിനെക്കുറിച്ച് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓഹരി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷമായി ചര്‍ച്ചകള്‍ നടന്നുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ അകത്തും പുറത്തുമുള്ള ബാധ്യതകള്‍ തീര്‍ക്കണമെന്ന് പുതിയ നിക്ഷേപകര്‍ ലുലുവിനോട് ആവശ്യപ്പെട്ടിരുന്നു .

തുടര്‍ന്ന് ലുലുവിന്‍റെ ബാങ്ക് ബാദ്ധ്യതകളും ജീവനക്കാരുടെ ഇന്‍ക്രിമെന്റ് അടക്കമുള്ള ബാദ്ധ്യതകളും കൊടുത്തു തീര്‍ക്കാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. ലുലു ജീവനക്കാരുടെ കഴിഞ്ഞ 2 വര്‍ഷത്തെ ഇന്‍ക്രിമെന്റ് തുകയാണ് ജീവനക്കാര്‍ക്ക് കൊടുക്കാന്‍ ബാക്കിയുള്ളത്.

ഈ തുക അടുത്ത വര്‍ഷം ജൂലൈ വരെയുള്ള ഒരു വര്‍ഷ കാലാവധിയില്‍ മാസം തോറും ശമ്പളത്തോടൊപ്പം കൊടുത്തുതീര്‍ക്കും എന്നാണ് ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. ബാങ്ക് വായ്പകളും പലതും ഇതിനോടകം അടച്ചു തീര്‍ക്കാനും നടപടി നടന്നുവരുന്നു. ഭാവിയില്‍ ലുലുവിന്‍റെ കൂടുതല്‍ ഓഹരികള്‍ ഈ കമ്പനി ഏറ്റെടുക്കുമോയെന്ന് വ്യക്തമല്ല.

Advertisment