ആലപ്പുഴ സ്വദേശി സൗദിയിലെ ജുബൈലില്‍ കോവിഡ് ബാധിച്ച് മരിച്ചു.

New Update

ജുബൈല്‍: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ ഒരു മലയാളി കൂടി  മരണപെട്ടു  ഇന്ന് കോവിഡ് ബാധിച്ച്  മരിച്ചത്. ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്പിയാണ് (48 ) . രണ്ടാഴ്ച് മുമ്പാണ് കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടി ദമ്മാം ജുബൈല്‍ മുവാസാത്ത് ഹോസ്പിറ്റലില്‍ എത്തിയത്  തീവ്രപരിചരണ വിഭാഗത്തിലായിരുന്നു  ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Advertisment

publive-image

കഴിഞ്ഞ  പത്ത് വര്‍ഷമായി ജുബൈലില്‍ മിനിവാന്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ-സുനിത   മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. മൃതദേഹം കോവിഡ് നിയമപ്രകാരം  സംസ്കരിക്കും

സൗദിയില്‍ കോവിഡ് ബാധിച്ച് മരണപെടുന്ന  മലയാളികളുടെ എണ്ണം 30 ആയി ,ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 141ആണ്.

Advertisment