ദമ്മാമില്‍ കോഴിക്കോട് സ്വദേശി താമസ സ്ഥലത്ത് മരണപെട്ടു.

New Update

ദമാം-കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി പി അബ്ദുൽ ഖാദർ (55 ) അൽ കോബാറിൽ താമസ സ്ഥലത്ത് മരിച്ചു. ഒരാഴ്ച്ച മുന്‍പ്  സ്വകാര്യ മെഡിക്കൽ സെന്റെറിൽ പനിക്ക് ചികിത്സ തേടിയിരുന്നു.മറ്റു രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല .ഇന്ന് ശരീര താപനില ഉയര്‍ന്നപ്പോള്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം  പോസറ്റീവ് ആയിരുന്നു.

Advertisment

publive-image

പതിനഞ്ചു വർഷമായി സൗദി പൗരന്റെ വീട്ടില്‍  ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ സുഹറ, മക്കൾ അജാസ്, റാഷിദ്, ജസ്‌ന, മുബഷിറ,  മൃതദേഹം നാളെ ഉച്ചക്ക് ഖബറടക്കും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍  നാസ് വക്കം രംഗത്തുണ്ട്.

Advertisment