റിയാദില്‍ തിരുവനന്തപുരം സ്വദേശിയെ കാറിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി

ജയന്‍ കൊടുങ്ങല്ലൂര്‍
Friday, May 29, 2020

റിയാദ്– തിരുവനന്തപുരം സ്വദേശിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാർ സ്വദേശി പ്രദീപ് ( കുട്ടന്‍ ) (42)  ഫറസ്ദഖ് റോഡിലെ  അല്‍ ആലിയ സ്കൂളിനടുത്ത്  കാറിൽ മരിച്ചു കിടക്കുന്നത് കണ്ടത് , വ്യാഴാഴ്ച രാത്രിയാണ് ഇയാൾ മരിച്ചുകിടക്കുന്നത് പോലീസ് വഴി സ്‌പോൺസർ അറിഞ്ഞത്.

മരിച്ച വിവരം സ്പോന്‍സര്‍ വഴിയാണ് സുഹുര്‍ത്തുക്കള്‍ അറിഞ്ഞത് എന്നറിയുന്നു . ഇന്നു രാവിലെ എട്ടര മണിക്ക്  പോലീസ് എത്തുകയും  മൃതദേഹം കാറില്‍ നിന്ന് എടുത്ത് അദ്ദേഹത്തിന്റെ റൂമിലേക്ക് മാറ്റുകയും ഇന്ന് വൈകീട്ട് എട്ടര മണിക്കാണ്  നിയമനടപടി പൂര്‍ത്തിയാക്കി മൃതദേഹം റൂമില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയത് .

അവിവാഹിതനാണ്.

×