ധീരമലയാളി സൈനികന്‍ പ്രദീപിന് യാത്രമൊഴി നല്‍കാന്‍ നാടൊരുങ്ങി, മൃതദേഹവുമായി വിമാനം ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടു

New Update

തൃശൂർ : കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞ ധീരമലയാളി സൈനികന്‍ പ്രദീപിന് യാത്രമൊഴി നല്‍കാന്‍ നാടൊരുങ്ങി . പ്രദീപിൻ്റെ മൃതദേഹവുമായി വിമാനം ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടു. സംസ്ക്കാരം ഇന്ന് തൃശൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

Advertisment

publive-image

രാവിലെ പതിനൊന്നു മണിയോടെ കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിൽ എത്തിക്കും. ഉച്ചയോടെ ജൻമനാടായ തൃശൂർ പൊന്നൂക്കരയിലേക്ക് പുറപ്പെടും.

പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്കൂളിൽ പൊതുദർശനത്തിനുശേഷം വൈകിട്ടോടെ അന്ത്യചടങ്ങുകൾ നടക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ ഡല്‍ഹി മുതല്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. മന്ത്രി കെ.രാജൻ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

Advertisment