എടപ്പാടി പളനിസ്വാമിക്കെതിരായ വിവാദ പരാമര്‍ശം: എ രാജയ്ക്ക് 48 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണം നടത്തുന്നതിന് വിലക്ക്

New Update

publive-image

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് ഡിഎംകെ നേതാവും എംപിയുമായ എ രാജയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കി. ഡിഎംകെയുടെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് എ രാജയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കുകയും ചെയ്തു.

Advertisment

അടിയന്തരമായി എ രാജയോട് വിശദീകരണം നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഒരു തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്കിടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും അദ്ദേഹത്തിന്‍റെ അമ്മയ്ക്കുമെതിരെ എ രാജ മോശം പരാമർശം നടത്തിയത്. രാജയുടെ പരാമർശത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലടക്കം വലിയ പ്രതിഷേധമാണുയർത്തിയത്.

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ രാജയെ പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് എ.ഐ.എ.ഡി.എം.കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എ.രാജയുടെ പരാമര്‍ശം അപകീര്‍ത്തികരം മാത്രമല്ല, സഭ്യമല്ലാത്തതും മാതൃത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതുമാണെന്ന് അദ്ദേഹത്തിനെതിരായ നടപടി പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

Advertisment