പത്തനംതിട്ട- കോഴഞ്ചേരി സ്വദേശി ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിച്ചു.

New Update

മനാമ-  പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്പകത്തിനൽ വീട്ടിൽ നൈനാൻ സി മാമ്മൻ (46) ബഹറിനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ മലയാളിയാണ് നൈനാൻ. കഴിഞ്ഞ മാസം 30 മുതൽ സൽമാനിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Advertisment

publive-image

ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച സൽമാനിയ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ റാപിഡ് ടെസ്റ്റിൽ പോസിറ്റീവ് ആയിരുന്നു തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ തുടങ്ങിയപ്പോൾ മെച്ചപ്പെട്ടെങ്കിലും പിന്നീട് രോഗം മൂർച്ഛിക്കുകയായിരുന്നു.

പ്രമേഹം, രക്തസമ്മർദ്ദം എന്നീ അസുഖങ്ങളുണ്ടായിരുന്നു.  20 വർഷമായി ബ്ഹ്‌റൈനിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. കുഴിക്കാല മേലേ തെക്കെ കാലായിൽ ബെറ്റിയാണ് ഭാര്യ. നെഴ്സാണ്. മക്കളില്ല.

ഗള്‍ഫ്‌ മേഖലയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 189 ആയി.

Advertisment