പാക്കിസ്ഥാനിൽ വലിയ തോതിലുള്ള കൃഷിനാശം വരുത്തിവച്ച വെട്ടുകിളികൾ (Locusts) രാജസ്ഥാനിലും പ്രത്യേകിച്ച് ജയ്പ്പൂർ സമീപപ്രദേശങ്ങളിലും വളരെയേറെ നാശമാണ് വിതച്ചത്. ചെടികളും മരങ്ങളും പച്ചക്കറികളും തിന്നു നശിപ്പിച്ചശേഷം ഇപ്പോൾ ഉത്തർപ്രദേശിലെത്തിയിരിക്കുന്നു
/sathyam/media/post_attachments/seTsGQIHornkYnLbR6hk.jpg)
നെല്ലും ഗോതമ്പും വിളവെടുപ്പ് കഴിഞ്ഞതിനാൽ സോയാബീൻ, ചോളം,കായ്കറികൾ ,കടുക് എന്നിവയാണ് ഇവ മുഖ്യമായും ലക്ഷ്യമിടുന്നത്. നദിയോരങ്ങളിലും മരച്ചില്ലകളിലുമാണ് ഇവയുടെ വാസം.
വേനൽക്കാലത്ത് വംശവർദ്ധനവ് ലക്ഷ്യമിട്ടാണ് ഇവ ദേശാടനത്തിനു പുറപ്പെടുന്നത്. മടങ്ങുമ്പോൾ വന്നതിന്റെ ഇരട്ടിയോളമായാണ് പോകുന്നത്. ആഫ്രിക്കയിൽ നിന്നാണ് ഇവയുടെ വരവ് .
/sathyam/media/post_attachments/KjHEKMG0eKEupFnJo7l3.jpg)
ഇന്ത്യയിൽ രാജസ്ഥാൻ,പഞ്ചാബ്, ഉത്തർപ്രദേശ്,മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇവർ സ്ഥിരം സന്ദർശകരാണ്.ഇറാൻ, അഫ്‌ഗാനിസ്ഥാൻ , ബലൂചിസ്ഥാൻ ,പാക്കിസ്ഥാൻ എന്നിവിടങ്ങൾ കടന്നാണ് ഇവ ഇന്ത്യയിൽ പ്രവേശിക്കുന്നത്. ഈ നീണ്ട യാത്രയിൽ ഇവരുടെ പല പ്രജനനം കഴിഞ്ഞിട്ടുണ്ടാകും.
/sathyam/media/post_attachments/LDYCaCgvU0TP8JLVNLl6.jpg)
വെട്ടുകിളികൾ മനുഷ്യരെയോ മൃഗങ്ങളെയോ ആക്രമിക്കാറില്ല.മാത്രവുമല്ല ഇവർ യാതൊരുവിധമായ അണുബാധകരോ അല്ല. ആഫ്രിക്കൻ രാജ്യങ്ങളിൽ 2.5 കോടി ജനങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇവ തിന്നുനശിപ്പിക്കുന്നത്. വെട്ടുക്കിളികളുടെ ഈ സമൂഹം ഒരു ദിവസം 35000 പേർക്കുള്ള ഭക്ഷ്യധാന്യങ്ങൾ നശിപ്പിക്കുന്നുവെന്നാണ് അനുമാനം.
വെട്ടുക്കിളികളെ തുരത്താനായി സർക്കാർ പല പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക വിഭാഗമായ locusts warning organisation ചില രാസവസ്തുക്കൾ ചെടികളിൽ പ്രയോഗിക്കാൻ നിദ്ദേശിക്കു ന്നുണ്ട്. വെള്ളമുള്ള വയലേലകളിലും ,കാടുകളിലും, നദിയോരങ്ങളിലുമാണ് ഇവ മുട്ടയിടുന്നത്. വെട്ടുകിളികൾ ഒരു ദിവസം 150 കിലോമീറ്റർ വരെ സഞ്ചരിക്കാറുണ്ട്. 5 മാസം വരെയാണ് ഒരു വെട്ടുക്കിളിയുടെ ആയുസ്സ് .
വെട്ടുക്കിളികളെ തുരത്താനായി ഡ്രോണുകൾ വഴി Malathion 96 എന്ന ജൈവലായനി ഇവയ്ക്കുമേൽ തളിക്കാറുണ്ടെങ്കിലും അതൊരു ശാശ്വത പരിഹാരമായി ഇനിയും മാറിയിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us