/sathyam/media/post_attachments/ztJNwvJIWG6GPlne5D9N.jpg)
കർത്തവ്യ നിർവഹണത്തിനിടെ മരണപ്പെട്ട സഹപ്രവർത്തകർക്ക് ശ്രദ്ധാഞ്ജലിയായി പോലീസ് സ്‌മൃതിദിനമായ ഒക്ടോബർ 21നാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രകാശനം ചെയ്ത പോലീസ് സ്‌മൃതിദിന വീഡിയോ ഗാനമായ "കാവലായ്" -A Tribute To Martyrs ശ്രദ്ധേയമാകുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എം പി, ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, മഞ്ജുവാരിയർ, നിവിൻ പോളി, ടൊവിനോ തോമസ്, പ്രിയ ലാൽ, ഉണ്ണിമുകുന്ദൻ, അജു വർഗീസ്, സംവിധായകനും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവ് എന്നിവർ തത്സമയം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഗാനം റിലീസ് ചെയ്തിരുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെ കർത്തവ്യ നിർവഹണമെന്നത് അവരുടെ കുടുംബാംഗങ്ങളുടെ കൂടി ത്യാഗമാണെന്ന് ഓർമിപ്പിക്കുന്നതാണ് ഈ ഗാനം.
റിലീസ് ചെയ്ത അക്കൗണ്ടുകളിലൂടെ ഇതിനകം ആറു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. ഗാനരചന മുതൽ സംവിധാനം വരെ പോലീസ് ഉദ്യോഗസ്ഥരാണ് നിർവഹിച്ചിരിക്കുന്നത് എന്നതാണ് ഈ ഗാനത്തിന്റെ പ്രത്യേകത.
അണിയറപ്രവത്തകർ - ക്രിയേറ്റീവ് ഹെഡ്: മനോജ് എബ്രഹാം ഐപിഎസ്, ആശയം: നാഗരാജു ചക്കിലം ഐപിഎസ്, സംവിധാനം: അരുൺ ബിടി, സിപിഒ കെപിഎസ്എംസി ക്യാമറ: ശ്യാം അമ്പാടി എഡിറ്റ്, വിശ്വൽ എഫക്ട്: ബിമൽ വി സ്, എസ് സിപിഒ കെപിഎസ്എംസി ഗാന രചന: ജോഷി എം തോമസ്, സിപിഒ, സംഗീതം: ആൻറ്റോ വിജയൻ, സിപിഒ, പാടിയത്: യുജിൻ ഇമ്മാനുവൽ, പ്രോജെക്ട് ഡിസൈൻ: സന്തോഷ് പി എസ്, സിപിഒ കെപിഎസ്എംസി, സഹ സംവിധാനം: സന്തോഷ് സരസ്വതി, സിപിഒ കെപിഎസ്എംസി, ഗാനമിശ്രണം: ആഷിഷ് ഇല്ലിക്കൽ, കളറിസ്റ്റ്: ജോഷി എ എസ്, കോ-ഓർഡിനേഷൻ: കമലനാഥ് കെ ആർ, എസ് സിപിഒ, സിപിഒമാരായ അഖിൽ പി, വിഷ്ണുദാസ് റ്റി വി, ശിവകുമാർ പി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us