സീറ്റ് വിഭജനം വേഗം പൂര്‍ത്തിയാകും, കേരളീയ ജനമനസില്‍ സര്‍ക്കാരിന് നല്ല പിന്തുണയുണ്ടെന്ന് എ.വിജയരാഘവന്‍; ‘യുഡിഎഫിന്‍റെ തകര്‍ച്ച തടയാന്‍ ആര്‍ക്കുമാവില്ല’

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, February 27, 2021

തിരുവനന്തപുരം: ഇടതുമുന്നണിയിലെ  സീറ്റ് വിഭജനം വേഗം പൂര്‍ത്തിയാകുമെന്നും കേരളീയ ജനമനസില്‍ സര്‍ക്കാരിന് നല്ല പിന്തുണയുണ്ടെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ .

കഴിഞ്ഞതവണ 92 സീറ്റില്‍ മല്‍സരിച്ച സിപിഎമ്മും 27 സീറ്റില്‍ മല്‍സരിച്ച സിപിഐയും വിട്ടുവീഴ്ച ചെയ്യാന്‍ ഉഭയകക്ഷിചര്‍ച്ചയില്‍ ധാരണയായിരുന്നു. കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാനും സിപിഐക്ക് എതിര്‍പ്പില്ല. 15 സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും കടുംപിടുത്തമില്ലെന്ന് കേരളകോണ്‍ഗ്രസും വ്യക്തമാക്കി.

പാലായില്‍ ജോസ് കെ.മാണി തന്നെ മല്‍സരിക്കുമെന്നും ഉറപ്പായി. മാണി സി.കാപ്പന്‍ പോയ എന്‍സിപിക്ക് നാലുസീറ്റ് കിട്ടില്ല. ഏഴുസീറ്റാണ് എല്‍ജെഡി ചോദിച്ചത്. ജെഡിഎസ് അഞ്ചും. ലയനം നടക്കാത്ത സാഹചര്യത്തില്‍ രണ്ടുകക്ഷികള്‍ക്കുമുള്ള സീറ്റ് കുറയും. യുഡിഎഫിന്‍റെ തകര്‍ച്ച തടയാന്‍ ആര്‍ക്കുമാവില്ലെന്നും വിജയരാഘവന്‍ കെ.എസ്.ടി.എ സമ്മേളനവേദിയില്‍ പറഞ്ഞു.

×