Advertisment

തെരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി വരുതിയിലാക്കി; ഇനി ജുഡീഷ്യറിയേ ബാക്കിയുള്ളൂവെന്ന് വിജയരാഘവന്‍ 

New Update

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി വരുതിയിലാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇനി ജുഡീഷ്യറിയേ ബാക്കിയുള്ളൂവെന്നും വിജയരാഘവന്‍ ആരോപിച്ചു.

Advertisment

publive-image

കേന്ദ്ര ഏജന്‍സികളെ തുടലഴിച്ചു വിട്ടതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ അന്വേഷണം തടയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്.

ഇതില്‍ അത്ഭുതമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി വരുതിയിലാക്കിയെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

‘നീതിപൂര്‍വകമായി അന്വേഷണം നടത്തി കേസുകള്‍ തെളിയിക്കുന്നതിനു പകരം ബിജെപിയുടെ ക്വട്ടേഷന്‍ സംഘങ്ങളായാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.

കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഭീഷണിപ്പെടുത്തുന്നതും സ്വര്‍ണക്കടത്തു കേസില്‍ ഹൈക്കോടതിയില്‍ മാര്‍ച്ച് നാലിന് പ്രിവന്റീവ് കസ്റ്റംസ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രസ്താവനയും ഇത്തരം നീക്കങ്ങളുടെ പുതിയ ഉദാഹരണങ്ങളാണ്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികളെ കരിവാരിത്തേക്കുന്നതിന് നീതിന്യായ വേദികള്‍ പോലും ദുരുപയോഗിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മടിയില്ല.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമായി ഇതിനെ കാണണം. ഇത്തരം നടപടികള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്,’ വിജയരാഘവന്‍ പറഞ്ഞു.

a vijaya raghavan a vijaya raghavan speaks
Advertisment