ബിജെപിയുമായി ഒത്തുപോകുകയല്ല, പോരാടുകയാണെന്ന് വരുത്താനാണ് ഈ നാടകം; മൃദു ഹിന്ദുത്വ നിലപാട് മറച്ചുവയ്ക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന നാടകമാണ് നേമം മണ്ഡലത്തിലേതെന്ന് എ.വിജയരാഘവന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, March 17, 2021

തിരുവനന്തപുരം: മൃദു ഹിന്ദുത്വ നിലപാട് മറച്ചുവയ്ക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന നാടകമാണ് നേമം മണ്ഡലത്തിലേതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. ബിജെപിയുമായി ഒത്തുപോകുകയല്ല, പോരാടുകയാണെന്ന് വരുത്താനാണ് ഈ നാടകം. കോണ്‍ഗ്രസുമായുള്ള രഹസ്യധാരണയിലാണ് കഴിഞ്ഞതവണ നേമത്ത് ബിജെപി ജയിച്ചത്. നേമത്തെ സഹായത്തിന് ബിജെപി മറ്റിടങ്ങളില്‍ പ്രത്യുപകാരം ചെയ്തു.

നേമത്ത് ബിജെപിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ് വരുന്നു എന്ന പ്രചാരണം ഇതുവരെ ബിജെപിക്ക് വോട്ടുമറിച്ചുകൊടുത്തെന്ന കുറ്റസമ്മതമാണ്. നേമത്ത് മുരളീധരനെ നിര്‍ത്തി മറ്റ് മണ്ഡലങ്ങളില്‍ പതിവുപോലെ ബിജെപിയുമായി കോണ്‍ഗ്രസ് വോട്ടുകച്ചവടം ചെയ്താലും അത്ഭുതപ്പെടേണ്ട.

നേമത്തെ മല്‍സരം ഗൗരവത്തോടെ കാണുന്നെങ്കില്‍ മുരളീധരന്‍ എന്തുകൊണ്ട് എം.പി.സ്ഥാനം രാജിവയ്ക്കുന്നില്ലെന്നും വിജയരാഘവന്‍  ചോദിക്കുന്നു.

×