ശബരിമല വിഷയം ചര്‍ച്ചയാക്കാനും പ്രതിരോധിക്കാനും സി.പി.എം ഇല്ല; കോണ്‍ഗ്രസും ബി.ജെ.പിയും ശബരിമല മാത്രം പറയുന്നത് മറ്റു വിഷയങ്ങള്‍ ഇല്ലാത്തതുകൊണ്ടാണന്ന് എ. വിജയരാഘവന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, March 22, 2021

തിരുവനന്തപുരം: കോണ്‍ഗ്രസും ബി.ജെ.പിയും ശബരിമല മാത്രം പറയുന്നത് മറ്റു വിഷയങ്ങള്‍ ഇല്ലാത്തതുകൊണ്ടാണന്ന് എ. വിജയരാഘവന്‍ . ശബരിമല വിഷയം ചര്‍ച്ചയാക്കാനും പ്രതിരോധിക്കാനും സി.പി.എം ഇല്ല.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബി.ജെ.പി വളരുമെന്നത് വിചിത്രമായ വാദമാണ്. കാലുമാറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജനിതക ഘടനയിലുളളതാണ്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും റോഡ്ഷോ നടത്തിയാല്‍ കേരളത്തില്‍ ഒരു ചലനവുമുണ്ടാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

×