‘ഒരാള്‍ പറയുന്നത് കേള്‍ക്കുന്ന ആള്‍ക്കൂട്ടമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; മുഖ്യമന്ത്രി പിണറായി വിജയനെ തീരുമാനങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന വ്യക്തിയായി ചിത്രീകരിക്കുന്നത് ശരിയല്ല; സമൂഹത്തില്‍ പിണറായി വിജയന് കിട്ടുന്ന സ്വീകാര്യത വ്യക്തിപരമല്ല, അങ്ങനെ അദ്ദേഹം അവകാശപ്പെടുകയുമില്ല; മറ്റൊരു തരത്തില്‍ അതിനെ വ്യാഖ്യാനിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്ന് എ വിജയരാഘവന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, March 30, 2021

തിരുവനന്തപുരം: ഒരാള്‍ പറയുന്നത് കേള്‍ക്കുന്ന ആള്‍ക്കൂട്ടമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രി പിണറായി വിജയനെ തീരുമാനങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന വ്യക്തിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും എ വിജയരാഘവന് അഭിപ്രായപ്പെട്ടു.

പാര്‍ട്ടി ഒരു കൂട്ടായ്മയാണ്. കൂട്ടായെടുത്ത തീരുമാനങ്ങളുടെ നടത്തിപ്പില്‍ മുന്നില്‍ നില്‍ക്കുന്നത് നേതാക്കളായിരിക്കും. എന്നാല്‍ അവരുടെ വ്യക്തിപരമായ തീരുമാനമല്ല നടപ്പാക്കുന്നതെന്നും എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അനവധി വിഷയങ്ങളില്‍ മുന്‍കൈ എടുത്തായിരിക്കും പ്രവര്‍ത്തിക്കുക. അത് പാര്‍ട്ടിക്ക് ഗുണകരമാണ്. സമൂഹത്തില്‍ പിണറായി വിജയന് കിട്ടുന്ന സ്വീകാര്യത വ്യക്തിപരമല്ല. അങ്ങനെ അദ്ദേഹം അവകാശപ്പെടുകയുമില്ല. മറ്റൊരു തരത്തില്‍ അതിനെ വ്യാഖ്യാനിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു.

മുഖ്യമന്ത്രി പരിണറായി വിജയന്‍ പാര്‍ട്ടിയെ അവഗണിച്ച് സ്വയം തീരുമാനമെടുക്കുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശനം വന്നതിനു പിന്നാലെയാണ് എ വിജയരാഘവന്റെ പ്രതികരണം.

×