തിരുവനന്തപുരം: കെ.ടി. ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് സിപിഎം. ഉത്തരവ് കിട്ടിയശേഷം പരിശോധിച്ച് തുടര്‍നടപടിയെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.
/sathyam/media/post_attachments/OBmOxTUsWpWdI3U4NLrG.jpg)
പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് സ്വാഭാവികമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച ഹൈക്കോടതിയിൽ അപ്പീൽ നൽകാനാകും ജലീലിന്റെ നീക്കം.
അതിനിടെ, ബന്ധുനിയമനത്തിന് യോഗ്യതയില്‍ മാറ്റം നിര്‍ദേശിക്കുന്ന ജലീലിന്‍റെ കത്ത് പുറത്ത് വന്നു. ന്യൂനപക്ഷ കോര്‍പറേഷന്‍ സെക്രട്ടറിക്കാണ് കത്ത് നല്‍കിയത്. ഈ കത്ത്കൂടി പരിഗണിച്ചാണ് ലോകായുക്തയുടെ ഉത്തരവ്.