/sathyam/media/post_attachments/J4EXx2vGs6R0OJfdr8Pa.jpg)
തിരുവനന്തപുരം: സമ്പന്ന പ്രമാണിയുടെ മൂല്യബോധമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കെ.സുധാകരന്റെ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘന്‍.
പാളയില്‍ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്ന് വിളിപ്പിക്കും എന്നെല്ലാം പറഞ്ഞവര്‍ക്ക് വംശനാശം വന്നിട്ടില്ലെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കാണുമ്പോള്‍ ബോധ്യപ്പെടുകയാണ്. ഇതൊരു മൂല്യത്തകര്‍ച്ചയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
എല്ലാ തൊഴിലും മഹത്വമുള്ളതാണ്. ജനാധിപത്യ സമൂഹത്തിൽ വന്ന മാറ്റങ്ങളിൽ ചെറിയ ജീവിത പുരോഗതിയെ പോലും അംഗീകരിക്കാത്ത ഫ്യൂഡൽ സമ്പന്ന മനോഭാവം കോൺഗ്രസിന്റെ പ്രത്യയശാസ്ത്രമായി മാറിയിരിക്കുന്നു.
അവരുടെ മൂല്യബോധമനുസരിച്ച് പ്രിയങ്കക്കും രാഹുലിന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ സഞ്ചരിക്കാം. ജെപി നദ്ദ വന്നതും ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ്. എകെ ആന്റണി മുഖ്യമന്ത്രിയായി സത്യപ്രജ്ഞയ്ക്ക് വന്നതും ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ തന്നെ.
കേരളത്തില്‍ അത്യാവശ്യമായി ഉപയോഗിക്കാനായി സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത സൗകര്യം ഉപയോഗപ്പെടുത്തുക എന്നത് ഭരണനിര്‍വഹണത്തിന്റെ ഭാഗമാണ്. എന്നാല്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്കാണ് കോണ്‍ഗ്രസും ബിജെപിയും ഇതുപയോഗിക്കുന്നതെന്നും വിജയരാഘവന്‍ വിശദീകരിച്ചു. ഒരേ നിലപാടും ആശയവും ആയതുകൊണ്ടാണ് സുധാകരന്റെ പ്രസ്താവനക്ക് കെ.സുരേന്ദ്രന്റെ പിന്തുണയെന്നും വിജയരാഘവൻ പറഞ്ഞു.