ഉമ്മൻ ചാണ്ടിയും സംഘവും ദില്ലിക്ക് പോയത് കൊണ്ടോ, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റി ഉണ്ടാക്കിയത് കൊണ്ടോ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് എ വിജയരാഘവൻ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, January 18, 2021

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയും സംഘവും ദില്ലിക്ക് പോയത് കൊണ്ടോ, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റി ഉണ്ടാക്കിയത് കൊണ്ടോ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിച്ച് ജനങ്ങൾക്ക് മുന്നിൽ വരണം.

ബിജെപി, മുസ്ലിം ലീഗ്‌, ജമാ അത്തെ ഇസ്ലാമി എന്നിവർ ഒരുമിച്ച് ഇടതുപക്ഷത്തെ വേട്ടയാടാൻ ശ്രമിച്ചു. ചില മാധ്യമങ്ങളും കൂട്ടുനിന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും ഇതിന് ശ്രമിച്ചു. രാഷ്ട്രീയമായി സംഭവിച്ച തെറ്റ് കോൺഗ്രസ് തിരുത്തണം. ഉമ്മൻ ചാണ്ടി വന്നാൽ സോളാർ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. വർഗീയത ശക്തിപ്പെടുത്താൻ മാത്രമേ ഉമ്മൻചാണ്ടിയുടെ വരവോടെ സാധിക്കുകയുള്ളൂ. എൽഡിഎഫിന്റെ ഭരണത്തുടർച്ചക്ക് ഉമ്മൻ ചാണ്ടിയുടെ വരവ് വെല്ലുവിളി ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

×