തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത വേ​ള​യി​ല് മു​ഖ്യ​മ​ന്ത്രി​യെ​യും എ​ല്​ഡി​എ​ഫ് സ​ര്​ക്കാ​രി​നെ​യും അ​പ​കീ​ര്​ത്തി​പ്പെ​ടു​ത്താ​നു​ള്ള രാ​ഷ്ട്രീ​യ ക​ളി​യാ​ണ് ക​സ്റ്റം​സ് ന​ട​ത്തു​ന്ന​തെ​ന്ന് എ​ല്​​ഫ് ക​ണ്ഡി​എ​വീ​ന​ര് എ.​വി​ജ​യ​രാ​ഘ​വ​ന്. ക​സ്റ്റം​സി​ന്റെ വ​ഴി​വി​ട്ട നീ​ക്ക​ത്തി​നെ​തി​രെ ശ​നി​യാ​ഴ്​ച തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​സ്റ്റം​സ് മേ​ഖ​ലാ ഓ​ഫീ​സു​ക​ളി​ലേ​ക്ക് എ​ല്​ഡി​എ​ഫ് പ്ര​വ​ര്​ത്ത​ക​ര് മാ​ര്​ച്ച് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജ​യി​ലി​ല് കി​ട​ക്കു​ന്ന ഒ​രു പ്ര​തി​യു​ടെ മൊ​ഴി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യി​ല് സ​ത്യ​വാ​ങ്​മൂ​ലം ന​ല്​കി​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ​യും യു​ഡി​എ​ഫി​ന്റെ​യും രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ക​സ്റ്റം​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.
എ​ല്​ഡി​എ​ഫി​നെ രാ​ഷ്ട്രീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ത്താ​ന് ക​ഴി​യി​ല്ലെ​ന്ന് ബോ​ദ്ധ്യ​മാ​യ​പ്പോ​ഴാ​ണ് മ്ലേഛ​മാ​യ ഈ ​നീ​ക്കം ക​സ്റ്റം​സ് ന​ട​ത്തു​ന്ന​തെ​ന്നും വി​ജ​യ​രാ​ഘ​വ​ന് പ​റ​ഞ്ഞു.